Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medi. College

Alappuzha

ആ​രോ​ഗ്യ​മ​ന്ത്രി ഇ​ന്ന് മെ​ഡി​. കോ​ള​ജ് ആശു​പ​ത്രി​യി​ൽ

അ​മ്പ​ല​പ്പു​ഴ: ആ​രോ​ഗ്യമ​ന്ത്രി ഇ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്ര​യി​ലെ​ത്തും. ​രാ​വി​ലെ 11നാ​ണ് മ​ന്ത്രി കെ.​ മു​ര​ളീ​ധ​ര​ൻ ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്.​

കെ.​സി.​ വേ​ണു​ഗോ​പാ​ൽ എം​പി, ജി.​ സു​ധാ​ക​ര​ൻ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ തു​ട​ങ്ങി​യ​വ​രും ഉ​ണ്ടാ​കും.​ വി​വി​ധവ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ​യ​ട​ക്കം യോ​ഗ​വും മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യെ​ക്കു​റി​ച്ച് വ്യാ​പ​ക​മാ​യി ഉ​യ​രു​ന്ന നൂ​റു​ക​ണ​ക്കി​ന് പ​രാ​തി​ക്കൂ​മ്പാ​ര​ങ്ങ​ൾ​ക്കി​ടെ​യാ​ണ് മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ണ്ടാ​യ നി​ര​വ​ധി ചി​കി​ത്സാ​പ്പി​ഴ​വു​ക​ളെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി പ​രാ​തി​ക​ളാ​ണു​യ​ർ​ന്ന​ത്. എ​ന്നി​ട്ടും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി യോ​ഗം വി​ളി​ച്ചുചേ​ർ​ക്കാ​ൻ ഇ​ട​ത് ഭ​ര​ണ കാ​ല​ത്ത് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ചെ​റി​യ അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് ഇ​വി​ടെ​യെ​ത്തി​ക്കു​ന്ന​വ​രെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ന്ന​തും ഇ​പ്പോ​ഴും പ​തി​വാ​ണ്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യാ​യ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ര​ന്ത​രം പ​രാ​തി​ക​ളാ​ണു​യ​രു​ന്ന​ത്.​ പ്ര​ത്യേ​കി​ച്ചും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ മു​തി​ർ​ന്ന വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​ശ്നം.

Latest News

Corehub Up